-
നറു
- നല്ല
-
നാർ
- നാര്
-
നിർ
- നിസ് എന്ന ഉപസർഗത്തിനു ചില സന്ധികളിൽ (സ്വരങ്ങൾ, മൃദുക്കൾ ഇവയ്ക്കുമുമ്പ്) വരുന്ന രൂപഭേദം (സംസ്കൃതത്തിൽ നിർ എന്നു പ്രത്യേകം ഉപസർഗം ഉണ്ട്).
-
നിറ1
- നിറയ്ക്കൽ
- തുലാം രാശി
- ത്രാസ്സ്
- നിറഞ്ഞിരിക്കുന്ന സ്ഥിതി
- കൊയ്ത്തുകഴിഞ്ഞ് ആചരിക്കുന്ന ഒരു ചടങ്ങ്
-
നിറ2
- നിറഞ്ഞ, തികഞ്ഞ
-
നീർ
- നീര്
-
നീറ
- നീര്, വെള്ളം
-
നീറ്1
- ഭസ്മം, പൊടി
- മരത്തിൽ ജീവിക്കുന്ന ഒരിനം വലിയ ഉറുമ്പ്
-
നീറ്2
- വെള്ളം
-
നൂറ്
- പൊടി
- പത്തു തവണ പത്തുകൂട്ടിയ സംഖ്യ, തൊണ്ണൂറ്റൊമ്പതുകഴിഞ്ഞു തൊട്ടടുത്ത സംഖ്യ
- ധാന്യങ്ങളുടെയും കിഴങ്ങുകളുടെയും മാവ്
- കുമ്മായം, ചുണ്ണാമ്പ്