1. നിധി

    1. നാ.
    2. സമുദ്രം
    3. വിഷ്ണു
    4. ധനം
    5. ഖജനാവ്
    6. ഭാവിയിലുപയോഗിക്കാൻവേണ്ടി സ്വർണം വെള്ളി രത്നങ്ങൾ മുതലായവയുടെ രൂപത്തിൽ ഭൂമിക്കടിയിലോ മറ്റോ സൂക്ഷിച്ചുവച്ചിരിക്കുന്ന ധനം
    7. ഏതെങ്കിലും പ്രത്യേക ആവശ്യത്തിനുവേണ്ടി ശേഖരിച്ചുവച്ച ധനം, സഞ്ചിതധനം
    8. ഇരിപ്പിടം, ആധാരം
    9. കലവറ, വസ്തുക്കൾ വച്ചു സൂക്ഷിക്കുന്ന സ്ഥലം
    10. നല്ല ഗുണങ്ങൾ തികഞ്ഞവൻ
  2. നീതി

    1. നാ.
    2. മര്യാദ, നാട്ടുനടപ്പ്
    3. നിയമം
    4. സദാചാരമോ യുക്തിപൂർവമോ ന്യായയുക്തമോ ആയ പെരുമാറ്റം
    5. രാജ്യതന്ത്രം
    6. അന്യരെ തൻറെ വശത്താക്കി പ്രവർത്തിക്കാനുള്ള സാമർഥ്യം. "നീതിയറ്റ നാട്ടിൽ നിറമഴ പെയ്യുകയില്ല" (പഴ.)
  3. രാജനയം, -നീതി

    1. നാ.
    2. രാജ്യഭരണതന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക