-
നുല1
- കണ്ണിലെ പീള
- ചീഞ്ഞഴുകി കൊഴുത്ത ദ്രാവകരൂപത്തിലായ വസ്തു
-
നുല2
- "നുലയുക" എന്നതിൻറെ ധാതുരൂപം.
-
നൂൽ
- വസ്ത്രം
- ഗ്രന്ഥം
- ഇഴകൾ കൂട്ടിപ്പിരിച്ചുണ്ടാക്കുന്ന ചരട്
- ബാധോപദ്രവം. (പ്ര.) നൂലടിക്കുക = ഈർച്ചവാൾകൊണ്ട് തടിയറുക്കുമ്പോൾ വാൾ പോകേണ്ടവഴി അടയാളപ്പെടുത്തുക. നൂലറുക്കുക = 1. ഭർത്താവു മരിച്ചാൽ ശവസംസ്കാരം നടത്തുന്നതിനുമുമ്പുതന്നെ വിധവയുടെ താലിപൊട്ടിച്ചുകളയുന്ന ആചാരം
- വിവാഹബന്ധം വേർപെടുത്തുക. നൂലാചാരം = വിവാഹമോചനം