-
പഞ്ചമൂലം
- നാ.
-
(ആയുർ.) കുമ്പിൾ കൂവളം പാതിരി പലകപ്പയ്യാനി മൂഞ്ഞ എന്നിവയുടെ വേരുകൾ (ഇവയ്ക്കു മഹാപഞ്ചമൂലം എന്നു പേർ). മധ്യമപഞ്ചമൂലം = കുറുന്തോട്ടിവേര് തഴുതാമവേര് ആവണക്കിൻ വേര് കാട്ടുഴുന്നിൻ വേര് കാട്ടുപയറ്റിൻവേര് ഇവ അഞ്ച്. തൃണപഞ്ചമൂലം = ദർഭവേര് ആറ്റുദർഭവേര് കരിമ്പിൻവേര് അമവേര് വരിനെല്ലിൻവേര് ഇവ അഞ്ചും. ഹ്രസ്വപഞ്ചമൂലം = ഓരില മൂവില ചെറുവഴുതിന ഞെരിഞ്ഞിൽ കറുത്തചുണ്ട ഇവ അഞ്ചും. മഹാപഞ്ചമൂലവും ഹ്രസ്വപഞ്ചമൂലവും ചേരുന്നത് ദശമൂലം