-
പഞ്ചാ
- നാ.
-
കൈപിടി
-
മണിബന്ധം മുതൽക്കുള്ള ഭാഗം
-
പഞ്ച2
- നാ.
-
കൈപ്പത്തി. (പ്ര.) പഞ്ചായ്ക്കിടുക = രണ്ടുപേർ കൈപ്പത്തികൾ ചേർത്തുപിടിച്ചു ബലപരീക്ഷണം നടത്തുക. (മല്ലന്മാർ ഗുസ്തിക്കുമുമ്പു ചെയ്യുന്ന ഒരു ബലപരിശോധന)
-
പാഞ്ച
- വി.
-
അഞ്ചിനെ സംബന്ധിച്ച, അഞ്ചുള്ള, അഞ്ചുവിധമായ
-
പഞ്ച1
- നാ.
-
അഞ്ച്
-
പിഞ്ച്1
- വി.
-
മൂക്കാത്ത, ഇളയതായ
-
പിഞ്ച്2
- നാ.
-
മൂക്കാത്തഫലം (ഇളംകായ്)
-
ഇളമ്പ്രായം. (പ്ര.) പിഞ്ചിലേ പഴുക്കുക = അകാലത്തിൽ ചീത്തയാകുക. "പിഞ്ചിലേ പറിച്ചാൽ നഞ്ച്" (പഴ.)
-
പൂഞ്ച്
- നാ.
-
ചക്കയുടെ ഉള്ളിലുള്ള മൃദുവായ കാമ്പ് (ഞെട്ടിൻറെ തുടർച്ച, ചുളയും ചകിണിയും ഇതിനെ പൊതിഞ്ഞിരിക്കുന്നു)
-
ചക്കയ്ക്കകത്ത് ചുളയെ പൊതിഞ്ഞിരിക്കുന്ന നാരുപോലുള്ള പദാർഥം
-
പോഞ്ച്
- നാ.
-
ഒരുതരം പാനീയം (ചെറുനാരങ്ങ പിഴിഞ്ഞെടുത്തനീര്)
-
പാളത്തൊപ്പി
-
അരയിൽക്കെട്ടുന്ന പാളസഞ്ചി
-
തേയിലപ്പാത്രം
-
പാഞ്ചി
- നാ.
-
ഒരുതരം കുറ്റിച്ചെടി, പാണൽ
-
ഒരു നാണയം
-
പിഞ്ച1
- വി.
-
ചീഞ്ഞ, ചീത്തയായ