-
പട്ടവാൾ
- നാ.
-
രാജഖഡ്ഗം
-
പടവിളി
- നാ.
-
സൈന്യത്തെ വിളിച്ചുകൂട്ടൽ
-
പോരിനുവിളി
-
ഉച്ചത്തിലുള്ള നിലവിളി (പടോളി)
-
പെറ്റവൾ
- നാ.
-
പെറ്റമ്മ. "പെറ്റവൾക്കറിയാം പേറ്റുവേദന" (പഴ.)