-
പട്ടി1
- നാ.
-
ഒരു വീട്ടുമൃഗം, നായ് (തെക്കൻ കേരളത്തിൽ ആൺപട്ടി പെൺപട്ടി എന്നു ലിംഗഭേദം കാണിക്കാൻ വേർതിരിച്ചു പ്രയോഗം. വടക്കൻ പ്രദേശങ്ങളിൽ "നായ" എന്ന പദം പുല്ലിംഗത്തിലും "പട്ടി" നായ്വർഗത്തിൽ പെൺനിനെകുറിക്കാനും)
-
(ആല) അന്യനെ ആശ്രയിച്ചുകഴിയുന്നവൻ, പൗരുഷമില്ലാത്തവൻ, ഉപജീവനമാർഗമില്ലാത്തവൻ (ശകാരവാക്കായും പ്രയോഗം)
-
മോശപ്പെട്ടത്, തരം താണത് (ഉദാ: പട്ടിമാട്). "കുരയ്ക്കും പട്ടി കടിക്കില്ല" (പഴ.)
-
പട്ടി2
- നാ.
-
കൂലി
-
തൊഴുത്ത്, ആല
-
ജോലിസ്ഥലം
-
ആൾപ്പാർപ്പു കുറഞ്ഞ ഗ്രാമം
-
പട്ടി3
- നാ.
-
ചെമന്ന പാച്ചോറ്റി
-
നെറ്റിയിലണിയുന്ന ഒരുതരം ആഭരണം, പട്ടം
-
പാട്ടി
- നാ.
-
മുത്തശ്ശി
-
പാണനെ സ്ത്രീ
-
പതിച്ചി
-
ബ്രാഹ്മണവിധവ
-
പാണത്തി, പാട്ടി
- നാ.
-
പാണൻറെ സ്ത്രീ