1. പട്ടി1

    1. നാ.
    2. ഒരു വീട്ടുമൃഗം, നായ് (തെക്കൻ കേരളത്തിൽ ആൺപട്ടി പെൺപട്ടി എന്നു ലിംഗഭേദം കാണിക്കാൻ വേർതിരിച്ചു പ്രയോഗം. വടക്കൻ പ്രദേശങ്ങളിൽ "നായ" എന്ന പദം പുല്ലിംഗത്തിലും "പട്ടി" നായ്വർഗത്തിൽ പെൺനിനെകുറിക്കാനും)
    3. (ആല) അന്യനെ ആശ്രയിച്ചുകഴിയുന്നവൻ, പൗരുഷമില്ലാത്തവൻ, ഉപജീവനമാർഗമില്ലാത്തവൻ (ശകാരവാക്കായും പ്രയോഗം)
    4. മോശപ്പെട്ടത്, തരം താണത് (ഉദാ: പട്ടിമാട്). "കുരയ്ക്കും പട്ടി കടിക്കില്ല" (പഴ.)
  2. പട്ടി2

    1. നാ.
    2. കൂലി
    3. തൊഴുത്ത്, ആല
    4. ജോലിസ്ഥലം
    5. ആൾപ്പാർപ്പു കുറഞ്ഞ ഗ്രാമം
  3. പട്ടി3

    1. നാ.
    2. ചെമന്ന പാച്ചോറ്റി
    3. നെറ്റിയിലണിയുന്ന ഒരുതരം ആഭരണം, പട്ടം
  4. പാട്ടി

    1. നാ.
    2. മുത്തശ്ശി
    3. പാണനെ സ്ത്രീ
    4. പതിച്ചി
    5. ബ്രാഹ്മണവിധവ
  5. പാണത്തി, പാട്ടി

    1. നാ.
    2. പാണൻറെ സ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക