-
പട്ട്
- നാ.
-
പട്ടുനൂൽ പുഴുവിൻറെ കൂടു പാകപ്പെടുത്തിയെടുക്കുന്ന നൂലുകൊണ്ടുണ്ടാക്കിയ വസ്ത്രം
-
ചാക്കുതുണി
-
ഇളം മണ്ണ്
-
പട്ട2
- നാ.
-
അഭിഷേകസമയത്ത് രാജാക്കന്മാർ നെറ്റിയിൽക്കൂടി തലചുറ്റിക്കെട്ടുന്ന തുണിക്കഷണം
-
അരയിൽക്കെട്ടുന്ന കച്ച
-
പണ്ടു ശിപായിമാർ ഉടുപ്പിനുപുറമേ പൂണുനൂലിടുമ്പോലെ ധരിച്ചിരുന്ന കിന്നരിവച്ച വസ്ത്രവിശേഷം
-
വസ്ത്രങ്ങളുടെ വീതിയുള്ള കര
-
പട്ടാ
- നാ.
-
പട്ടയം
-
പട്ട1
- നാ.
-
മരത്തിൻറെ തൊലി
-
തെങ്ങ് കവുങ്ങ് പന തുടങ്ങിയ വൃക്ഷങ്ങളുടെ ഓലമടൽ
-
വണ്ടിച്ചക്രത്തിൻറെ ഇരുമ്പുചുറ്റ്
-
എന്തിൻറെയെങ്കിലും ഉറപ്പിനായി അതിൽ ഘടിപ്പിക്കുന്ന ലോഹച്ചുറ്റ്
-
പട്ടച്ചാരായം. (പ്ര.) പട്ടയടിക്കുക = ചാരായം കുടിക്കുക
-
പാട്ട1
- നാ.
-
കന്നുകാലികൾ ഒരുതവണ വിസർജിക്കുന്ന ചാണകം
-
പാട്ട2
- നാ.
-
തകരപ്പാത്രം. ഉദാഃ മണ്ണെണ്ണപ്പാട്ട
-
പാട്ട്
- നാ.
-
സംഗീതം
-
പാടാനായി ഉണ്ടാക്കിയ കവിത
-
ഒരു അടിയന്തിരം. (പ്ര.) പാട്ടിലാക്കുക = സ്വാധീനിക്കുക