1. എടുത്തപടി, -പാടേ

    1. അവ്യ.
    2. ആലോചനകൂടാതെ, പെട്ടെന്ന്
  2. ഒരുക്കുപടി, -പിടി

    1. നാ.
    2. സാമഗ്രി, ഉപകരണം
  3. കദലി1,കതളി, കലതി, കലം പൊട്ടി, കഡളി, കദളി

    1. നാ.
    2. ഇളം ചുവപ്പുനിറത്തിൽ പൂക്കളുള്ള ഒരുതരം കാട്ടുചെടി
  4. കരുപ്പുകട്ടി, -പ്പട്ടി, -പ്പെട്ടി, -പ്പോട്ടി

    1. നാ.
    2. കരുപ്പുകട്ടി
  5. കാർണോൻ, -പ്പാട്

    1. നാ.
    2. കാരണവൻ (സ്ത്രീ.) കാർണോത്തി
  6. പട1

    1. നാ.
    2. പടച്ചചോറ്, നിവേദ്യച്ചോറ്
  7. പട2

    1. -
    2. "പടയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  8. പട3

    1. നാ.
    2. യുദ്ധം
    3. സൈന്യം
    4. കൂട്ടം
    5. വഴക്ക്
    6. കൽത്തളം
    7. ആയുധം. (പ്ര.) പടകൂടുക = യുദ്ധം ചെയ്യുക. പടപ്പുറപ്പാട് = യുദ്ധസന്നാഹം. "പടപേടിച്ചു പന്തളത്തുചെന്നപ്പോൾ പന്തവും കൊളുത്തി പട" (പഴ.)
  9. പടി1

    1. നാ.
    2. ചവിട്ടിക്കയറുന്നതിനും ഇറങ്ങുന്നതിനും വേണ്ടി ഒന്നിനുമുകളിൽ ഒന്നെന്നക്രമത്തിൽ തടികൊണ്ടും കല്ലുകൊണ്ടും മറ്റും നിർമിക്കുന്ന തട്ട്
    3. വാതൽ ജനൽ മുതലായവയുടെ ചട്ടത്തിൻറെ വശങ്ങളിലുള്ള തടി
    4. ഭാരമോ അളവോ നിർണയിക്കാനുള്ള തോത്
  10. പടി2

    1. നാ.
    2. ചെറുകുമിഴ്
    3. മലം പുള്ള്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക