-
അദ്രിനാഥൻ, -പതി
- ഹിമവാൻ
-
ഇന്ദിരാകാന്തൻ, -കാമുകൻ, -നാഥൻ, -പതി, -മണാളൻ, -മന്ദിരൻ, -വരൻ, -വല്ലഭൻ
- വിഷ്ണു
-
കാകപദി, -പാദി
- കാക്കക്കാലിൻറെ ആകൃതിയിൽ വിന്യസിച്ചിട്ടുള്ള സേനാവ്യൂഹം
-
ക്ഷ്മാപ, -പതി
- ഭൂമിയെ ഭരിക്കുന്നവൻ, രാജാവ്
-
പകുതി1, പാതി
- പങ്ക്
- രണ്ടായിപകുത്തതിൽ ഒന്ന്
- താലൂക്കിൻറെ ഒരു ഭാഗം, അംശം, കര
-
പതി1
- ഭർത്താവ്
- പ്രഭു
- ഉടമസ്ഥൻ, യജമാനൻ
-
പതി2
- പതുങ്ങിയിരിപ്പ്, ഒളി. (പ്ര.) പതിയിരിക്കുക = ചാടിവീഴാൻ തക്കവണ്ണം ഒളിച്ചിരിക്കുക. പതിവയ്ക്കുക = ചില സസ്യങ്ങളെ മുളപ്പിക്കുവാൻ (നിൽക്കുന്ന) ചെടിയുടെ തണ്ടുതന്നെ മണ്ണിൽ പതിച്ചുവയ്ക്കുക
-
പതി3
- നഗരം
- മലകളിൽ പാർക്കാനുള്ള സ്ഥലം
- കുടിയിരിപ്പ്, ഗൃഹം
- നാട്, ഭൂമി
-
പതി4
- "പതിയുക" എന്നതിൻറെ ധാതുരൂപം.
പത്തി1
- വരാന്ത
- വരി, നിര, വകുപ്പ്
- ആനയുടെ നടപ്പ്
- അരിമാവ് ഔഷധങ്ങൾ ചേർത്ത് കുറുക്കി തുണിയിൽ പുരട്ടിയത്
- തൂണുകൾക്കിടയിലുള്ള സ്ഥലം. (പ്ര.) ഓലപ്പത്തി