1. പത്രിക

  1. നാ.
  2. ഇല
  3. എഴുത്ത്, എഴുത്തോല, കടലാസ്
  4. വർത്തമാനപ്പത്രം (വാരിക, മാസിക തുടങ്ങിയവയെ കുറിക്കാനും പ്രയോഗം)
  5. കോടതിയിൽ രേഖാമൂലമായി സമർപ്പിക്കുന്ന എതിർവാദം
  6. പരസ്യം, പരസ്യം ഉൾക്കൊള്ളുന്ന ലഘുലേഖ, നോട്ടീസ്
  7. ഇലപോലെ പരന്നു കനം കുറഞ്ഞ വസ്തു
  8. ജാതിപത്രി. (പ്ര.) കുറ്റപത്രിക, മരണപത്രിക
 2. പൗത്രിക

  1. വി.
  2. പുത്രനെ സംബന്ധിച്ച
 3. പതരുക

  1. ക്രി.
  2. പൊട്ടുക
  3. കൊള്ളരുതാതാകുക
 4. പിതരുക

  1. ക്രി.
  2. ചെയ്യുക
  3. വിടരുക
  4. പൊട്ടുക
 5. പിതിരുക

  1. ക്രി.
  2. ചിതറുക
  3. ഉതിരുക
  4. മനം കലങ്ങുക
 6. പുത്രിക

  1. നാ.
  2. മകൾ
  3. പകർപ്പ്
  4. ദുർഗാഭഗവതി
  5. തുണി ആനക്കൊമ്പു മുതലായവകൊണ്ടുണ്ടാക്കിയ പാവ
 7. പൊതിരുക

  1. ക്രി.
  2. അധികമാകുക
  3. ഭയപ്പെടുക
  4. വീങ്ങുക
  5. കുതിരുക
  6. മൃദുവാകുക
 8. പൈതൃക

  1. നാ.
  2. പിതാവിനെ സംബന്ധിച്ച
 9. പതറുക

  1. ക്രി.
  2. ഭയപ്പെടുക, പരിഭ്രമിക്കുക, മനസ്സു കുഴങ്ങുക
  3. ചിതറുക, പരക്കുക, പലയിടത്തായി വീഴുക, ചിന്നുക
  4. ഇടറുക, നേരെയുള്ള ഗതി മുടങ്ങുക, വേയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക