-
പരപരാ
- പരന്നുപരന്ന, ക്രമമായി വ്യാപിച്ച. (പ്ര.) പരപരാവെളുക്കുക = എല്ലായിടവും വെളിച്ചം പരക്കുക
-
പരപ്പേർ
- പരൽപ്പേര്
-
പരാപര1
- നല്ലതും ചീത്തയുമായ
- ഉയർന്നതും താണതുമായ
- ആദിയും അന്തവുമായ
- മുമ്പും പിമ്പുമുള്ള
- അടുത്തും അകലെയുമായ
-
പരാപര2
- പരാശക്തി (എല്ലാശക്തിക്കും അതീതമാകയാൽ)
-
പർപ്പരി
- പിന്നിക്കെട്ടിയ തലമുടി
-
പറുപറെ
- തുണിവലിച്ചുകീറുമ്പോഴത്തെ ശബ്ദമ്പോലെയുള്ള ശബ്ദത്തോടെ
- മയമില്ലാതെ
-
പിരുപിരെ
- പിശിടും വെള്ളവുമായി
- വളരെ കൊച്ചുകൊച്ചായി