1. പറക്കുക

    1. ക്രി.
    2. ചിതറുക
    3. ചിറകുവീശി വായുവിനെ പിൻതള്ളി ആകാശത്തുകൂടി സഞ്ചരിക്കുക (പക്ഷി, ശലഭം എന്നിവയെപ്പോലെ)
    4. കനം കുറഞ്ഞവസ്തുക്കൾ വായുവിൽ പൊന്തി കാറ്റിൻറെ ഗതിക്കൊത്തു നീങ്ങുക (പഞ്ഞി പൊടി എന്നിവപോലെ)
    5. യന്ത്രശക്തികൊണ്ടു ആകാശത്തു സഞ്ചരിക്കുക (വിമാനമെന്നപോലെ)
    6. അതിവേഗത്തിൽ സഞ്ചരിക്കുക
    7. ഓടിക്കളയുക
    8. (ആല) ഇല്ലാതാവുക, മാറുക, മറയുക. "പറക്കുന്ന കുതിരയ്ക്കു ചിറകുമുളച്ചാലോ" (പഴ.)
  2. പാർക്കുക

    1. ക്രി.
    2. കാണുക, നോക്കുക
    3. ഗ്രഹിക്കുക
    4. വസിക്കുക, താമസിക്കുക
    5. ഒഴിക്കുക, തടവിലാകുക
  3. പറിക്കുക

    1. ക്രി.
    2. അപഹരിക്കുക
    3. ഞെട്ടിൽനിന്നു പൊട്ടിച്ചെടുക്കുക
    4. മൂടോടെ വലിച്ചെടുക്കുക, ഇളക്കുക
    5. തോക്കുകൊത്തി പിറകോട്ടുവലിക്കുക
    6. പൊരിക്കുക
  4. പറുക്കുക

    1. ക്രി.
    2. കുറയ്ക്കുക
    3. കണക്കിൽ വ്യസ്യാസംവരുത്തുക, കള്ളക്കണക്കെഴുതുക
  5. പാറിക്കുക

    1. ക്രി.
    2. പറപ്പിക്കുക
  6. പിറക്കുക

    1. ക്രി.
    2. ഉദ്ഭവിക്കുക
    3. പുറപ്പെടുക
    4. ജനിക്കുക
  7. പെറുക്കുക

    1. ക്രി.
    2. ഓരോന്നായി നുള്ളിയെടുക്കുക
    3. തിരഞ്ഞെടുക്കുക
    4. തെണ്ടുക
  8. പൊറിക്കുക

    1. ക്രി.
    2. കെണിവയ്ക്കുക
    3. തോലുരിക്കുക
    4. വസ്ത്രം ഊരുക
  9. പൊറുക്കുക

    1. നാ.
    2. ക്ഷമിക്കുക
    3. (രോഗം) ശമിക്കുക
    4. ഒരു പുരുഷനോടൊപ്പം അവൻറെ ഭാര്യയായി ജീവിക്കുക
  10. പേർക്കുക1

    1. ക്രി.
    2. ഉടയ്ക്കുക
    3. കുഴിച്ചെടുക്കുക
    4. വേർപെടുത്തുക
    5. ചിന്തിക്കുക
    6. വിഭജിക്കുക
    7. ആരായുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക