1. പറപ്പേടി

    1. നാ.
    2. പറയരെക്കുറിച്ചുള്ള ഭയം, പറപ്പേടിയുള്ള കാലം (കേരളത്തിൽ പണ്ടുണ്ടായിരുന്ന ഒരു അനാചാരം. ചില പ്രത്യേക കാലങ്ങളിൽ രാത്രി പുറത്തുകാണുന്ന ഉയർന്ന ജാതിയിൽപ്പെട്ട സ്ത്രീകളെ പിടിച്ചുകൊണ്ടുപോകാൻ പറയർക്കുണ്ടായിരുന്ന അവകാശം = പുലപ്പേടി)
  2. പർപ്പടി

    1. നാ.
    2. കരിങ്കച്ചോലം
    3. പർപടം
    4. സുഗന്ധമുള്ള ഒരുതരം മണ്ണ്
  3. പുറപ്പറ്റ്

    1. നാ.
    2. വീട് ധനം തുടങ്ങിയവയോടുള്ള ബന്ധം
  4. പുറപ്പാട്

    1. നാ.
    2. പുറത്തുപോകൽ
    3. (കഥകളി)വേഷം അണിയറയിൽനിന്ന് അരങ്ങിലേക്കു പ്രവേശിക്കൽ
    4. ശ്രമിക്കൽ. ഉദാഃ എന്തിനാണു പുറപ്പാട്?
    5. ബൈബിളിലെ രണ്ടാമത്തെ ഗ്രന്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക