സന്ദേശം എത്തിച്ചുകൊടുക്കാൻ മറ്റൊരാളെ ചുമതലപ്പെടുത്തുക. പറഞ്ഞാൽകേൾക്കുക = അനുസരിക്കുക. പറഞ്ഞാൽപറഞ്ഞതുതനെ = വാക്കിനു വ്യത്യാസമില്ല. പറഞ്ഞിളക്കുക = പ്രരിപ്പിക്കുക. പറഞ്ഞുകളിപ്പിക്കുക = ഏറ്റതുപോലെ പ്രവർത്തിക്കാതിരിക്കുക. പറഞ്ഞുണ്ടാക്കുക, -പരത്തുക = അപവാദം പ്രചരിപ്പിക്കുക. പറഞ്ഞുതീർക്കുക = തമ്മിൽ സംസാരിച്ചു അഭിപ്രായവ്യത്യാസം തീർക്കുക. പറഞ്ഞുനിൽക്കുക = എതിർകക്ഷിയെ വാദംകൊണ്ടു തത്കാലത്തേക്ക് എങ്കിലും സമാധാനിപ്പിക്കുക. പറഞ്ഞുപറ്റിക്കുക = പറഞ്ഞു കബളിപ്പിക്കുക. പറഞ്ഞുപിടിപ്പിക്കുക = നുണപറഞ്ഞു വിശ്വസിപ്പിക്കുക. പറഞ്ഞുവയ്ക്കുക = ഏർപ്പാടാക്കുക, തീരുമാനപ്പെടുത്തുക. പറഞ്ഞൊതുക്കുക = 1. സംസാരിച്ചു സമ്മതിപ്പിക്കുക