-
പട്ടി1
- ഒരു വീട്ടുമൃഗം, നായ് (തെക്കൻ കേരളത്തിൽ ആൺപട്ടി പെൺപട്ടി എന്നു ലിംഗഭേദം കാണിക്കാൻ വേർതിരിച്ചു പ്രയോഗം. വടക്കൻ പ്രദേശങ്ങളിൽ "നായ" എന്ന പദം പുല്ലിംഗത്തിലും "പട്ടി" നായ്വർഗത്തിൽ പെൺനിനെകുറിക്കാനും)
- (ആല) അന്യനെ ആശ്രയിച്ചുകഴിയുന്നവൻ, പൗരുഷമില്ലാത്തവൻ, ഉപജീവനമാർഗമില്ലാത്തവൻ (ശകാരവാക്കായും പ്രയോഗം)
- മോശപ്പെട്ടത്, തരം താണത് (ഉദാ: പട്ടിമാട്). "കുരയ്ക്കും പട്ടി കടിക്കില്ല" (പഴ.)
-
പട്ടി2
- കൂലി
- തൊഴുത്ത്, ആല
- ജോലിസ്ഥലം
- ആൾപ്പാർപ്പു കുറഞ്ഞ ഗ്രാമം
-
പട്ടി3
- ചെമന്ന പാച്ചോറ്റി
- നെറ്റിയിലണിയുന്ന ഒരുതരം ആഭരണം, പട്ടം
-
പാട്ടി
- മുത്തശ്ശി
- പാണനെ സ്ത്രീ
- പതിച്ചി
- ബ്രാഹ്മണവിധവ
-
പാണത്തി, പാട്ടി
- പാണൻറെ സ്ത്രീ