1. പട്ട1

    Share screenshot
    1. മരത്തിൻറെ തൊലി
    2. തെങ്ങ് കവുങ്ങ് പന തുടങ്ങിയ വൃക്ഷങ്ങളുടെ ഓലമടൽ
    3. വണ്ടിച്ചക്രത്തിൻറെ ഇരുമ്പുചുറ്റ്
    4. എന്തിൻറെയെങ്കിലും ഉറപ്പിനായി അതിൽ ഘടിപ്പിക്കുന്ന ലോഹച്ചുറ്റ്
    5. പട്ടച്ചാരായം. (പ്ര.) പട്ടയടിക്കുക = ചാരായം കുടിക്കുക
  2. പട്ട2

    Share screenshot
    1. അഭിഷേകസമയത്ത് രാജാക്കന്മാർ നെറ്റിയിൽക്കൂടി തലചുറ്റിക്കെട്ടുന്ന തുണിക്കഷണം
    2. അരയിൽക്കെട്ടുന്ന കച്ച
    3. പണ്ടു ശിപായിമാർ ഉടുപ്പിനുപുറമേ പൂണുനൂലിടുമ്പോലെ ധരിച്ചിരുന്ന കിന്നരിവച്ച വസ്ത്രവിശേഷം
    4. വസ്ത്രങ്ങളുടെ വീതിയുള്ള കര
  3. പട്ടാ

    Share screenshot
    1. പട്ടയം
  4. പട്ട്

    Share screenshot
    1. പട്ടുനൂൽ പുഴുവിൻറെ കൂടു പാകപ്പെടുത്തിയെടുക്കുന്ന നൂലുകൊണ്ടുണ്ടാക്കിയ വസ്ത്രം
    2. ചാക്കുതുണി
    3. ഇളം മണ്ണ്
  5. പാട്ട1

    Share screenshot
    1. കന്നുകാലികൾ ഒരുതവണ വിസർജിക്കുന്ന ചാണകം
  6. പാട്ട2

    Share screenshot
    1. തകരപ്പാത്രം. ഉദാഃ മണ്ണെണ്ണപ്പാട്ട
  7. പാട്ട്

    Share screenshot
    1. സംഗീതം
    2. പാടാനായി ഉണ്ടാക്കിയ കവിത
    3. ഒരു അടിയന്തിരം. (പ്ര.) പാട്ടിലാക്കുക = സ്വാധീനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക