-
പരക്കെ
- അവ്യ.
-
എല്ലാവരും അറിയത്തക്കവിധം, പൊതുവെ, സവിസ്തരം, എല്ലായിടത്തും
-
പരാക
- വി.
-
ചെറിയ
-
പരിക്ക
- നാ.
-
ശപഥം
-
പ്രതിജ്ഞ
-
ഇന്നപ്പോൾ പണംകൊടുത്തുകൊള്ളാമെന്നു സർക്കാരുദ്യോഗസ്ഥൻറെ മുമ്പാകെ ഉടമ്പടിചെയ്യൽ
-
പരിക്ക്
- നാ.
-
പ്രതിക്രിയ
-
ബുദ്ധിമുട്ട്
-
തഴമ്പ്
-
ശരീരത്തിനുണ്ടാകുന്ന മുറിവ് ചതവ് മുതലായവ
-
തെങ്ങിൽക്കയറി തേങ്ങയിടുമ്പോൾ കുറവ് കാണുന്ന തേങ്ങ (പറിച്ചതേങ്ങയുടെ എണ്ണം അറിയത്തക്കവണ്ണം കുലയിൽകാണുന്നപാട്)
-
പരിഖ
- നാ.
-
കിടങ്ങ്, കുഴി (കോട്ടയുടെ ചുറ്റും ഉണ്ടാക്കുന്നത്)
-
പരുക്ക്
- നാ.
-
മുറിവ്, ചതവ്
-
തഴമ്പ്
-
പറുക്ക
- നാ.
-
ചതി, കൃത്രിമം
-
പാരഗ
- വി.
-
മറുകരകടക്കുന്ന (സമാസാന്തത്തിൽ)
-
അഗാധമായ പാണ്ഡിത്യമുള്ള
-
പാരക
- വി.
-
സന്തോഷിപ്പിക്കുന്ന
-
അക്കരയ്ക്കു കടത്തുന്ന
-
പാരക്ക്
- നാ.
-
സ്വർണം