1. പാവ്1

    1. നാ.
    2. അങ്ങാടി മരുന്ന്, ചീനപ്പാവ്. (പ്ര.) പാവിൽ പിഴച്ചാൽ മാവിൽ = പാവ് എന്ന ഔഷധം തെറ്റായി ഉപയോഗിച്ചാൽ മാവിൻ വിറകുകൊണ്ടു ചിതകൂട്ടി ദഹിപ്പിക്കാം (മരണം നിശ്ചയം)
  2. പാവ്2

    1. നാ.
    2. നൂലുചുറ്റുന്ന റാട്ട്
    3. നേർത്തവസ്ത്രം, പാവുമുണ്ട്
    4. വസ്ത്രത്തിൽ നീളത്തിൽ പാകിയിരിക്കുന്ന നൂല് (താരത ഊട്)
    5. രണ്ടു പലം കൂടിയ തൂക്കം
  3. പാവ

    1. നാ.
    2. ഒരു കളിക്കോപ്പ്, പാഞ്ചാലിക
    3. അഴകുള്ള സ്ത്രീ രൂപം
    4. സ്ത്രീ. (പ്ര.) പാവകളിപ്പിക്കുക = സ്വന്തം ഇഷ്ടത്തിനൊത്തു മറ്റൊരാളിനെക്കൊണ്ടു പ്രവർത്തിപ്പിക്കുക
  4. ഒരുപൂ, -പ്പൂ(വ്)

    1. നാ.
    2. ആണ്ടിൽ ഒരുതവണ മാത്രം ചെയ്യുന്ന കൃഷി
  5. പവി

    1. നാ.
    2. അഗ്നി
    3. കരിമ്പ്
    4. അമ്പ്
    5. കുന്തമുന
    6. വജ്രം, ഇന്ദ്രൻറെ ആയുധം
  6. കുറുമ്പൂ(വ്), കുറും പൂ(വ്)

    1. നാ.
    2. നെൽകൃഷിക്കുശേഷം വയലിൽ ചെയ്യുന്ന കൃഷി (ചാമ, തിന, പയർ, എള്ള്, മരച്ചീനി, കരിമ്പ് മുതലായവ)
  7. പൂവ്

    1. നാ.
    2. പനിനീർച്ചെടി തുടങ്ങിയവയിൽ വർണഭംഗിയോടും സൗന്ദര്യത്തോടും കൂടി വിരിയുന്നത്, പുഷ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക