-
പൂച്ച
- നാ.
-
ഒരു വളർത്തു മൃഗം (സിംഹം പുലി എന്നിവയുടെ വർഗത്തിൽപ്പെട്ടത്) (പ്ര.) പൂച്ച പാൽകുടിക്കും വണ്ണം = ആരും അറിയുകയില്ലെന്നുള്ള ഭാവത്തിൽ. പൂച്ചയ്ക്കു പൊന്നുരുക്കുന്നിടത്തെന്തുകാര്യം? പൂച്ചയ്ക്കു വിളയാട്ട് എലിക്കു പ്രാണ വേദന; "മിണ്ടാപ്പൂച്ച കലമുടയ്ക്കും" (പഴ.)
-
പൂച്ച്
- നാ.
-
തേപ്പ്, പുരട്ടൽ
-
പൊന്നും മറ്റും പൂശിയ വസ്തു
-
ചതി, പൂച്ചുമരുന്ന് = ദേഹത്തു പുരട്ടാനുള്ള മരുന്ന്. (പ്ര.) പൂച്ചു തെളിയുക = 1. സൂത്രത്തിൽ മറച്ചുവച്ചിരുന്ന ദോഷം വെളിവാകുക
-
പൂച്ചിളകി ഉള്ളിലുള്ളത് പുറത്താകുക