-
ഉത്തരക്കൂട, -കള്ളി, -പോത്, -പട്ടിക, ഉത്തരം
- നെടിയതും കുറിയതുമായ ഉത്തരങ്ങൾ ചേരുന്നഭാഗം
- ഉത്തരത്തിൽ സാധനങ്ങൾ സൂക്ഷിക്കുന്നതിന് അടപ്പോടുകൂടി ഉണ്ടാക്കുന്ന പഴുത്. ഉത്തരപ്പട്ടിക = ചിറ്റുത്തരം
-
ഒരുപൊഴുത്, -പോത്
- ഒരിക്കൽ, ഒരുപ്രാവശ്യം
-
പൊത1
- കുറ്റിക്കാട്
-
പൊത2
- പുത
-
പൊത്ത1
- തടിച്ച
- പൊള്ളയായ
- ദ്വാരം വീണ, തുളഞ്ഞ
- വലിയ (ഇതൊരു പേരച്ച രൂപമാണെങ്കിലും പൊത്തു, പൊത്ത എന്നീരൂപങ്ങളല്ലാതെ പൂർണക്രിയ പ്രയോഗത്തിലില്ല)
-
പൊത്ത2
- വയ്ക്കോൽ
- പൊറ്റ
- വിറകുചുള്ളി
- ഒരു ചെറു മത്സ്യം
- ദ്വാരം, തുള
-
പൊത്ത്1
- ഒരുകൈകൊണ്ടു പൊത്താവുന്നത്ര അളവ്
- തെങ്ങിൽ കള്ളന്മാർ കയറാതിരിക്കാനായി തടിയെ പൊതിഞ്ഞു വച്ചുകെട്ടുന്ന മുള്ളും മറ്റും
- കൈകൊണ്ട് കാണിക്കുന്ന ഗോഷ്ഠി, ചെമ്പോത്ത്
- മൂട്
-
പൊത്ത്2
- വയറ്
- മരത്തിൻറെ ദ്വാരം (മരപ്പൊത്ത്), പോട്
- നിലത്തുള്ള ദ്വാരം, വങ്ക്
-
പോത്1
- പൂവ്
- പൊഴുത് (നേരം)
-
പോത്2
- പൊത്ത്
- മണ്ണിലോ മരത്തിലോ എലിയോ മറ്റോ ഉണ്ടാക്കുന്ന തുള
- പ്ലാവിന്തടിയിലും മറ്റും തനിയെ ഉണ്ടാകുന്ന കേട്