-
പരക്രീയ1
- അന്യനെ സംബന്ധിച്ച, മറ്റൊരുത്തൻറെതായ x സ്വക്രീയ
-
പരക്രീയ2
- അന്യൻറെ ഭാര്യ
- മൂന്നുതരം നായികമാരിലൊന്ന് (സ്വക്രീയ കന്യക എന്നു മറ്റുരണ്ട്)
-
പരിക്രിയ
- പരികരണം (പരിജനങ്ങൾ വന്നു ചുറ്റും കൂടൽ)
- വീണ്ടെടുപ്പ്
- വേലി കിടങ്ങ് മതിൽ തുടങ്ങിയവകൊണ്ട് അടയ്ക്കൽ
-
പ്രക്രിയ
- ആചാരം
- അധ്യായം
- ഉന്നതി
- സ്വഭാവം
- രാജാവിൽനിന്നു അധികാരമുദ്ര ഏറ്റുവാങ്ങൽ
- പ്രകൃതിയോടു പ്രത്യയം ചേർക്കുമ്പോൾ ചെയ്യുന്ന സംസ്കാരം
-
പ്രകീര്യ
- പ്രകീർണനം ചെയ്യേണ്ട
- പ്രസിദ്ധമാക്കത്തക്ക