-
ഉപ്പൻപരുത്തി, -പരത്തി
- ഒരു പരുത്തി, ഉപ്പം
-
പരത്തി
- പരവൻറെ സ്ത്രീ, അലക്കുകാരി. "ഒരുത്തിയറിഞ്ഞാൽ പരത്തിയറിയും, പരത്തിയറിഞ്ഞാൽ പരക്കെയറിയും" (പഴ.)
-
പരാതി
- സങ്കടം, സങ്കടനിവേദനം
-
പരാധി
- നായാട്ട്
-
പ്രതി1
- സംബന്ധം
- സാദൃശ്യം
- മാറ്റം
- പല
- പകരം
-
പ്രതി2
- പകർപ്പ്
- പുസ്തകത്തിൻറെ അച്ചടിപ്പകർപ്പുകളിൽ ഓരോന്നും
-
പ്രതി3
- മറുപടി
- പരിഹാരം
- നിയമം
- ഒരുവൻ സങ്കടംബോധിപ്പിച്ചാൽ അതിന് ഉത്തരം പറയുന്നവൻ, പ്രതിവാദി
-
പ്രധി
- തേർവണ്ടിയുടെ വിളുമ്പ്, ചക്രം ഉരുളുമ്പോൾ ഭൂമിയിൽ തട്ടുന്നതായ അതിൻറെ അവസാനഭാഗം (ഭൂമിയിൽ നിധാനം ചെയ്യുന്നത് എന്നർഥം)
-
പ്രധീ
- വലിയ ബുദ്ധിശക്തി