1. പ്രസ്ഥം

    1. നാ.
    2. ഒരു അളവ്
    3. ഇടങ്ങഴി
    4. പലം
    5. കണക്കാക്കപ്പെട്ട വസ്തു
    6. മലയുടെ മധ്യേയുള്ള പരപ്പ്
    7. തടം
  2. പ്രസാദം

    1. നാ.
    2. ദയ
    3. അനുസരണം
    4. ആനുകൂല്യം
    5. തെളിവ്, പ്രസന്നത
    6. ദേവോച്ഛിഷ്ടം (പുഷ്പവും മറ്റും)
    7. അനുഗ്രഹം
    1. കാവ്യ.
    2. കാവ്യഗുണങ്ങളിൽ ഒന്ന്, പെട്ടെന്നു മനസ്സിൽ വ്യാപിച്ചു മനോവികാസം ഉണ്ടാക്കുന്ന ഗുണം
  3. പ്രാസാദം

    1. നാ.
    2. ഒരു മന്ത്രം
    3. ദേവാലയം
    4. മാളിക, രാജഗൃഹം
  4. പ്രസൂതം

    1. നാ.
    2. ഉത്പത്തിസ്ഥാനം
    3. പൂവ്, പ്രസൂനം
  5. പൃഷതം

    1. നാ.
    2. വെള്ളത്തുള്ളി
    3. പുള്ളി
    4. പുള്ളിമാൻ (വായുവിൻറെ വാഹനമായ ഏണം)
  6. പരശ്ശതം

    1. അവ്യ.
    2. നൂറിലധികം
  7. പ്രാശിതം

    1. നാ.
    2. ചാത്തം, പിതൃതർപ്പണം
  8. പരിശോധം, -നം

    1. നാ.
    2. ശുദ്ധമാക്കൽ
    3. ഒത്തുനോക്കൽ, പിഴതീർക്കൽ (ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ എന്നിവയുടെ)
    4. ഗുണവും ദോഷവും കണ്ടെത്തി വിലയിരുത്തൽ, മൂല്യനിർണയം (പ്രവർത്തനം, ഗ്രന്ഥങ്ങളുടെ ഉള്ളടക്കം, ഉത്തരക്കടലാസ് എന്നിവയുടെ വിലയിരുത്തൽപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക