-
പരശ്ശതം
- നൂറിലധികം
-
പരിശോധം, -നം
- ശുദ്ധമാക്കൽ
- ഒത്തുനോക്കൽ, പിഴതീർക്കൽ (ഗ്രന്ഥങ്ങൾ, ലേഖനങ്ങൾ എന്നിവയുടെ)
- ഗുണവും ദോഷവും കണ്ടെത്തി വിലയിരുത്തൽ, മൂല്യനിർണയം (പ്രവർത്തനം, ഗ്രന്ഥങ്ങളുടെ ഉള്ളടക്കം, ഉത്തരക്കടലാസ് എന്നിവയുടെ വിലയിരുത്തൽപോലെ)
-
പൃഷതം
- വെള്ളത്തുള്ളി
- പുള്ളി
- പുള്ളിമാൻ (വായുവിൻറെ വാഹനമായ ഏണം)
-
പ്രസാദം
- കാവ്യഗുണങ്ങളിൽ ഒന്ന്, പെട്ടെന്നു മനസ്സിൽ വ്യാപിച്ചു മനോവികാസം ഉണ്ടാക്കുന്ന ഗുണം
- ദയ
- അനുസരണം
- ആനുകൂല്യം
- തെളിവ്, പ്രസന്നത
- ദേവോച്ഛിഷ്ടം (പുഷ്പവും മറ്റും)
-
പ്രസൂതം
- ഉത്പത്തിസ്ഥാനം
- പൂവ്, പ്രസൂനം
-
പ്രസ്ഥം
- ഒരു അളവ്
- ഇടങ്ങഴി
- പലം
- കണക്കാക്കപ്പെട്ട വസ്തു
- മലയുടെ മധ്യേയുള്ള പരപ്പ്
-
പ്രാസാദം
- ഒരു മന്ത്രം
- ദേവാലയം
- മാളിക, രാജഗൃഹം
-
പ്രാശിതം
- ചാത്തം, പിതൃതർപ്പണം