- 
                    താർമകൽ, -മങ്ക- നാ.
- 
                                താരാർമകൾ, ലക്ഷ്മീദേവി
 
- 
                    മങ്ക- നാ.
- 
                                സ്ത്രീ (15-16 വയസ്സുള്ളവൾ)
- 
                                കളിക്കാരി
 
- 
                    മങ്ക്- നാ.
- 
                                പതിര്, കേടുപറ്റിയ (മുറ്റാത്ത) ധാന്യം
 
- 
                    മനാക- നാ.
- 
                                പിടിയാന
 
- 
                    മനാക്ക്- അവ്യ.
- 
                                അല്പം, കുറഞ്ഞൊന്ന്, പതുക്കെ, മാത്രം
 
- 
                    മാണിക- നാ.
- 
                                ഒരു തൂക്കം, എട്ടുപലം
 
- 
                    മാണുക- ക്രി.
- 
                                മരിക്കുക
- 
                                വർധിക്കുക
 
- 
                    മിനുക്കി- നാ.
- 
                                പകിട്ടുകാരി
 
- 
                    മിനുക്ക്- നാ.
- 
                                ശോഭയുണ്ടാക്കൽ, തെളിക്കൽ
- 
                                കഥകളി വേഷങ്ങളിൽ ഒരു വിഭാഗം (സ്ത്രീവേഷം)
 
- 
                    മുൻകൈ- നാ.
- 
                                നായകത്വം
- 
                                കൈമുട്ടിന് കീഴ്വശം