-
മടൽ
- തെങ്ങ് പന മുതലായവയുടെ ഓലത്തണ്ട്, തെങ്ങോലയുടെ കാലുകൾ ഒഴികെയുള്ള ഭാഗം
- (തേങ്ങയുടെ) തൊണ്ട്
- ചക്കയുടെ തോട് (ചക്കമടൽ) (പ്ര.) മടലോല = മടലോടുകൂടിയ ഓല. മടലടി = 1. ആൺകുഞ്ഞിനെ പ്രസവിക്കുംപ്പോഴുള്ള ഒരു ചടങ്ങ്. സന്തോഷം പ്രകടിപ്പിക്കാനും മറ്റുള്ളവരെ അറിയിക്കനുമായി തെങ്ങിൻ മടൽ തറയിലടിച്ചു ശബ്ദമുണ്ടാക്കൽ
- ഗ്രഹണസമയത്തു സൂര്യനെയോ ചന്ദ്രനെയോ മോചിപ്പിക്കാനെന്ന സങ്കൽപത്തിൽ മടൽ തറയിലടിച്ചു ശബ്ദമുണ്ടാക്കുക
-
മട്ടൽ
- മട്ട
-
മാടൽ
- പ്രവൃത്തി
- ചെയ്യൽ
-
മാറ്റൽ
- പകരം വയ്ക്കൽ, പകരം പ്രവർത്തിക്കൽ
- സ്ഥാനഭ്രംശം വരുത്തൽ, നീക്കൽ, നീക്കിവയ്ക്കൽ
- ഭേദമാക്കൽ
-
മാറ്റാൾ
- സപത്നി
-
മാറ്റൊലി
- പ്രതിധ്വനി, മുഴക്കം (പ്ര.) മാറ്റൊലിക്കൊള്ളുക = പ്രതിധ്വനിക്കുക
-
മിടല
- മിടഞ്ഞ ഓലകൊണ്ടുള്ള മറ, തട്ടി
-
മിടൽ
- ശക്തി
- മിടുക്ക്
-
മിടി(ൽ)
- അടി
- ദാരിദ്യ്രം
- പയറ്
- മിടിപ്പ്
- തട്ട്
-
മിടില
- തൊണ്ട
- പാനം