1. മദി

    1. നാ.
    2. കലപ്പ
  2. മതി1

    1. അ. ദ്യോ.
    2. (അലംഭാവദ്യോതകം) വേണ്ട, തികഞ്ഞു (പ്ര.) മതിയാകുക, മതിവരുക = തൃപ്തിയാകുക, തികയുക. മതിയാംവണ്ണം = മതിയാവോളം
  3. മതി2

    1. നാ.
    2. ഓർമ
    3. അഭിപ്രായം
    4. വിലമതിപ്പ്
    5. ഭാവം
    6. ഇച്ഛ
    7. ബുദ്ധി, മനസ്സ്
    8. ആദരം, മാനം
    9. ഉപദേശം (പ്ര.) മതികെട്ട = ബുദ്ധിയില്ലാത്ത. മതിമറക്കുക = തൻറെ നില മറന്നുപോകുക, ബുദ്ധിഭ്രംശം സംഭവിക്കുക
  4. മതി2

    1. നാ.
    2. ചന്ദ്രൻ
    3. മാസം (പ്ര.) മുഴുമതി = പൂർണചന്ദ്രൻ
  5. മഥി

    1. നാ.
    2. വായു
    3. ഇടിവാൾ
    4. കടകോൽ
    5. ശിശ്നം
  6. മാതി

    1. നാ.
    2. അളവ്
    3. ആശയം
    4. തിട്ടപ്പെടുത്തൽ
  7. ജളബുദ്ധി, -മതി

    1. നാ.
    2. അറിവില്ലാത്തവൻ, വിവേകശൂന്യൻ
  8. മാഥി

    1. വി.
    2. മഥിക്കുന്ന (സമാസത്തിൽ പ്രയോഗം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക