1. മനം1

    1. നാ.
    2. മനസ്സ്, ആശയം, ഹിതം (പ്ര.) മനമഴിയുക = ഉള്ളുരുകുക, ദയതോന്നുക, പ്രമിക്കുക. മനംപിരട്ടൽ = ഛർദി, മനം മറിക്കൽ, വൈമനസ്യം, വെറുപ്പ്. മനം മയങ്ങുക = വഴങ്ങുക, വശീകരിക്കപ്പെടുക. മനം മറിപ്പ്, മനം മറിച്ചിൽ = ഓർക്കാനം, വെറുപ്പ്
  2. മനം2

    1. നാ.
    2. മാഞ്ചി
    3. പനയോല
  3. ഔമിനം, -മീനം

    1. നാ.
    2. ഉമ (ചണം) വിളയുന്ന ഭൂമി
  4. മാനം1

    1. നാ.
    2. വാനം (ആകാശം) (പ്ര.) മാനംചാടി = ഒരുതരം മത്സ്യം. മാനംനോക്കുക = കുഴങ്ങിനിൽക്കുക
  5. മാനം2

    1. നാ.
    2. ബഹുമാനം
    3. കീർത്തി
    4. സാദൃശ്യം
    5. അഭിമാനം
    6. ഗൗരവം
    7. തന്നത്താൻ പൂജിക്കൽ, അഹങ്കാരം, ആത്മവിശ്വാസം
    8. അളക്കൽ, അളക്കാനുള്ള തോത്, ഉപകരണം
    9. ഈർഷ്യാകോപം, പ്രണയകലഹം
    10. തെളിവ്, പ്രമാണം
    11. (ജ്യോ.) പത്താമിടം (പ്ര.) മാനം മുട്ടിക്കുക = അഭിമാനം ഇല്ലാതാക്കുക. "മാനംകെട്ടും പണം നേടിക്കൊണ്ടാൽ മാനക്കേടാപ്പണം പോക്കിക്കൊള്ളും" (പഴ.)
  6. മൗനം

    1. നാ.
    2. മുനിയുടെ ഭാവം
    3. മിണ്ടാതെയിരിക്കൽ, മൗനം ഭജിക്കൽ
  7. മീനം

    1. നാ.
    2. മത്സ്യം
    3. നക്ഷത്രം
    4. വടക്കുകിഴക്കെ കോണ്
    5. (ജ്യോ.) മേടം മുതൽ പന്ത്രണ്ടാമത്തെ മാസം, പന്ത്രണ്ടാം രാശി
    6. മത്സ്യാവതാരം
  8. മണം

    1. നാ.
    2. സുഗന്ധം
    3. വിവാഹം
    4. പ്രസിദ്ധി
    5. ദുർഗന്ധം
    6. ഗന്ധം (പഞ്ചഭൂതങ്ങളിൽ ഭൂമിക്കു പ്രത്യേകമായുള്ള ഗുണം, ഗന്ധവത്ത്വം)
    7. മെന്മ
  9. മാണം

    1. നാ.
    2. നിതംബം
    3. കീർത്തി
    4. പൂർണത
    5. വാഴ ചേമ്പ് തുടങ്ങിയവയുടെ കിഴങ്ങ്
  10. മോണം

    1. നാ.
    2. ചീങ്കണ്ണി
    3. ഒരുതരം കുട്ട (പാമ്പിനെ സൂക്ഷിക്കുന്നത്)
    4. പഴംകൊണ്ടുള്ള വറ്റൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക