-
മണിത്തറ
- നാടകശാല
- രത്നം പതിച്ച തറ
- മിനുസമാക്കിയിട്ടുള്ള തറ
-
മണിത്തേര്
- അലങ്കരിച്ച തേര്
-
മനതാർ
- മനസ്സാകുന്ന പൂവ്
-
മന്ഥര
- കൊഴുത്ത
-
മന്താര
- മൺചുവര്, കയ്യാല
-
മന്ഥര1
- വളഞ്ഞ
- തടിച്ച
- അലസമായ
- മന്ദമായി ചലിക്കുന്ന, മൃദുവായി ശബ്ദിക്കുന്ന
- ആഴമുള്ള
-
മന്ഥര2
- കൈകേയിയുടെ ദാസി, വിരൂപയായ ഒരു സ്ത്രീ (ത്രിവക്ര)
- ഏഷണിക്കാരി
-
മന്ത്രി
- മന്ത്രവാദി
- വശീകരിക്കുന്നവൻ
- ആലോചനക്കാരൻ
- (രാജഭരണം നിലവിലിരുന്ന കാലത്ത്)രാജ്യകാര്യസംബന്ധമായി രാജാവിനെ ഗുണദോഷിക്കുന്ന ആൾ
- രാജ്യഭരണം നടത്തുന്ന ആൾ
-
മന്ദര
- മന്ദമായ
- വലുപ്പമുള്ള
-
മന്ദുര
- മെത്ത
- കുതിരപ്പന്തി, ലായം