1. മറിക

    1. നാ.
    2. കാളയുടെ ചുമട്, പൊതിക്കാളയുടെ പുറത്തേറ്റുന്ന ഭാരം
    3. ഒരു കാളയ്ക്കു ചുമക്കാവുന്ന ഭാരം
  2. മറുകൈ

    1. നാ.
    2. പയറ്റിൽ ഒരടവിൽനിന്നും രക്ഷപ്പെടാനുള്ള മറ്റൊരടവ്, പ്രതിക്രിയ
    3. പ്രത്യൗഷധം
  3. മറുക്

    1. നാ.
    2. മറു (ശരീരത്തിൽ ജന്മനാ ഉള്ള അടയാളം)
  4. മാർഗി

    1. നാ.
    2. അന്വേഷിക്കുന്നവൻ
  5. മാറുക1

    1. ക്രി.
    2. വേർതിരിക്കുക
    3. ഇല്ലാതാവുക
    4. പോരാടുക
    5. അകന്നുപോവുക, നീങ്ങുക, ഒഴിയുക
    6. ഒന്നുകൊടുത്തു മറ്റൊന്നു വാങ്ങുക. ഉദാഃ ചില്ലറമാറുക
    7. ഒളിച്ചുപോവുക
    8. മറുരൂപമാവുക
    9. മാഞ്ഞുപോവുക
    10. പൊറുക്കുക (രോഗം മാറുക)
    11. വേറെ വസ്ത്രം ധരിക്കുക (വസ്ത്രം മാറുക)
    12. ഭാഷാഭേദംവരുത്തുക
    13. (നടപ്പിനു) വ്യത്യാസം വരുത്തുക (സ്വഭാവം മാറുക)
  6. മിറുക്ക്

    1. നാ.
    2. മിറുക്കൽ
    3. പാനം (കുടിക്കൽ)
    4. ഒരു കവിൾ (നിറയത്തക്കവണ്ണമുള്ള പാനീയത്തിൻറെ അളവ്)
  7. മുറുകെ

    1. അവ്യ.
    2. മുറുക്കമായിട്ട്, അയവില്ലാതെ, മുറുകത്തക്കവണ്ണം
    3. വേഗത്തിൽ. "മുള്ളിൽപിടിച്ചാലും മുറുകെപ്പിടിക്കണം" (പഴ.)
  8. മുറുക്ക്

    1. നാ.
    2. അരപ്പട്ട
    3. ഒരു പലഹാരം
    4. കെട്ട്
    5. ബലപ്പെടുത്തൽ
    6. മുറുക്കുന്നതിനുള്ള വസ്തുക്കൾ ഉപയോഗിക്കൽ
    7. ബലമായ പിടിത്തം
  9. മൂർഖ

    1. വി.
    2. മൂഢതയുള്ള
  10. മോറുക

    1. ക്രി.
    2. കഴുകുക
    3. ചാമ്പലും മറ്റുമിട്ടു തേച്ചു വെടിപ്പാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക