-
മാടൻ
- നാ.
-
ഭോഷൻ
-
ഒരു ഗ്രാമദേവത
-
ഭയങ്കരരൂപിയായ ഒരു ദേവൻ (ദേവീകിങ്കരൻ)
-
മാട്ടാൻ
- നാ.
-
കാളയെ തെളിക്കുന്നവൻ
-
മുട്ടൻ
- നാ.
-
മുട്ടാട്
-
ആരോഗ്യവും ശരീരപുഷ്ടിയും ഉള്ളവൻ
-
വളരെ വലിപ്പമുള്ളത്, ഉദാഃ മുട്ടൻ മരം
-
മുട്ടാപ്പോക്കുകാരൻ, ശഠൻ
-
മുട്ടുള്ള തടി, മുട്ടം. "അടുക്കുപറയുന്നവന് അഞ്ഞാഴി, മുട്ടൻ വെട്ടുന്നവനു മൂന്നാഴി" (പഴ.)
-
മേഠൻ
- നാ.
-
ആനക്കാരൻ
-
മൂഢൻ
- നാ.
-
ഭോഷൻ (മോഹിച്ചവൻ, തിരിച്ചറിവില്ലാത്തവൻ)
-
മൊട്ടൻ
- നാ.
-
മോഴയാന, കൊമ്പില്ലാത്ത ആണാന
-
മാടണി
- വി.
-
കുന്നുപോലെ ഉയരമുള്ളതും ഭംഗിയുള്ളതും (പ്ര.) മാടണിമുലയാൾ = സുന്ദരി