-
മാടൽ
- നാ.
-
പ്രവൃത്തി
-
ചെയ്യൽ
-
മടൽ
- നാ.
-
തെങ്ങ് പന മുതലായവയുടെ ഓലത്തണ്ട്, തെങ്ങോലയുടെ കാലുകൾ ഒഴികെയുള്ള ഭാഗം
-
(തേങ്ങയുടെ) തൊണ്ട്
-
ചക്കയുടെ തോട് (ചക്കമടൽ) (പ്ര.) മടലോല = മടലോടുകൂടിയ ഓല. മടലടി = 1. ആൺകുഞ്ഞിനെ പ്രസവിക്കുംപ്പോഴുള്ള ഒരു ചടങ്ങ്. സന്തോഷം പ്രകടിപ്പിക്കാനും മറ്റുള്ളവരെ അറിയിക്കനുമായി തെങ്ങിൻ മടൽ തറയിലടിച്ചു ശബ്ദമുണ്ടാക്കൽ
-
ഗ്രഹണസമയത്തു സൂര്യനെയോ ചന്ദ്രനെയോ മോചിപ്പിക്കാനെന്ന സങ്കൽപത്തിൽ മടൽ തറയിലടിച്ചു ശബ്ദമുണ്ടാക്കുക
-
മാറ്റൽ
- നാ.
-
പകരം വയ്ക്കൽ, പകരം പ്രവർത്തിക്കൽ
-
സ്ഥാനഭ്രംശം വരുത്തൽ, നീക്കൽ, നീക്കിവയ്ക്കൽ
-
ഭേദമാക്കൽ
-
മാറ്റൊലി
- നാ.
-
പ്രതിധ്വനി, മുഴക്കം (പ്ര.) മാറ്റൊലിക്കൊള്ളുക = പ്രതിധ്വനിക്കുക
-
മിടല
- നാ.
-
മിടഞ്ഞ ഓലകൊണ്ടുള്ള മറ, തട്ടി
-
മിടൽ
- നാ.
-
ശക്തി
-
മിടുക്ക്
-
മിടി(ൽ)
- നാ.
-
അടി
-
ദാരിദ്യ്രം
-
പയറ്
-
മിടിപ്പ്
-
തട്ട്
-
വലി
-
ചെറിയ കായ്
-
അൽപമാത്രമുള്ളത്
-
മിടില
- നാ.
-
തൊണ്ട
-
പാനം
-
മിട്ടാൽ
- നാ.
-
തീരം
-
ചിറ
-
തിട്ട
-
മിട്ടിൽ
- നാ.
-
പുഴു
-
തവളക്കുഞ്ഞ്
-
ഉപ്പുമാങ്ങ
-
നീറ്റടയ്ക്ക