-
എട്ടാമിടം, -മെടം, -മടം
- ജന്മലഗ്നത്തിൻറെ എട്ടാംസ്ഥാനം, എട്ടാംഭാവം (ആയുർദായം, അനിഷ്ടകാരണങ്ങൾ മരണം ഇത്യാദി ഈ ഭാവംകൊണ്ട് ചിന്തിക്കണം.)
-
മടം
- ഊട്ടുപുര
- അഴക്, മുഗ്ധത, ഇളമ
-
മട്ടം
- അളവുകോൽ
- ഒരുജാതി കുതിര
- ആശാരിമാർ വച്ചുവരച്ചു കോണടയാളപ്പെടുത്തുന്ന ഉപകരണം
- മാറ്റ് (സ്വർണത്തിൽ ചേർക്കുന്ന ഒരു ചേരുവ)
- നിരപ്പ് (ചരിവില്ലായ്മ)
-
മഠം
- ക്ഷേത്രം
- കാളവണ്ടി
- ബ്രാഹ്മണഭവനം
- ബ്രാഹ്മണർ വേദം പഠിക്കുന്ന സ്ഥലം, ബ്രഹ്മചാരികൾ പാർക്കുന്ന ഇടം
- കന്യാസ്ത്രികൾ പാർക്കുന്ന സ്ഥലം
-
മറ്റം
- മേച്ചിൽസ്ഥലം
- ആറ്റരികെയും മറ്റുമുള്ളകണ്ടം
- താണഭൂമി
-
മറ്റും
- തുടങ്ങിയ
- വേറെയും, വേറെകാരണങ്ങളാൽ
-
മാഡം1
- ഒരു തൂക്കം
- ചൂണ്ടപ്പന
-
മാഡം2
- മാന്യസ്ത്രീ
-
മാടം
- കാവൽപ്പുര
- മാളിക
- തട്ട്
- ഒരുതരം മഞ്ചം (രാജാക്കന്മാർക്ക് എഴുന്നള്ളിയിരിക്കാനുള്ളത്)
- ചെറിയ വീട്, കുടിൽ
-
മാട്ടം
- വരമ്പിടൽ
- വേലികെട്ടൽ
- മൺചിറ
- മാട്ടുപാനി (കള്ളുകുടം)
- ചിറയിടൽ