-
മയില
- ഒരു മരം
- അഴുക്ക്
- മീനമാസം
- വെളുപ്പും കറുപ്പും കൂടിയ നിറം
- ഇരുവാച്ചി
-
മയിൽ
- പഞ്ചപക്ഷികളിൽ ഒന്ന്
-
മയ്യൽ
- ഇരുട്ട്
- കറുപ്പ്
- മോഹം
- ക്ഷീണം
- കേട്
-
മായൽ
- കാണാൻ വയ്യാതാകൽ, മറയൽ
-
മുയൽ1
- ഒരു ചെറിയ കാട്ടു ജന്തു, ചെവിയൻ. മുയൽക്കൊമ്പ് = ഇല്ലാത്തവസ്തു
-
മുയൽ2
- പോര്, പയറ്റ്
-
മെയിൽ
- തപാൽ (പ്ര.) മെയില്വണ്ടി (തപാലുരുപ്പടികൾ കൊണ്ടുപോകുന്ന വണ്ടി)
-
മേയൽ
- പുല്ലും മറ്റും കാർന്നു തിന്നൽ (കന്നുകാലികളുടെ തീറ്റിയെ കുറിക്കാൻ പ്രയോഗം)
- വീടിൻറെയും മറ്റും കൂര പുല്ലോ ഓലയോ ഓടോ മറ്റോകൊണ്ട് പൊതിയൽ
-
മൈയൽ
- മയ്യൽ (മയക്കം, മോഹം)