1. മാർക്കം

    1. നാ.
    2. മാർഗം
    3. ധർമമാർഗം
    4. വിധി. (പ്ര.) മാർക്കംകൂടുക = മതം മാറുക, ക്രിസ്തുമതത്തിലോ ഇസ്ലാം മതത്തിലോ ചേരുക
  2. കബീർപന്ഥി, കബീർ മാർഗം

    1. നാ.
    2. കബീർദാസ് സ്ഥാപിച്ച ഒരു മതസമ്പ്രദായം
    3. കബീർമാർഗം സ്വീകരിച്ചിട്ടുള്ള ആൾ
  3. മാർഗം

    1. നാ.
    2. വഴി
    3. ഗുദം
    4. അന്വേഷണം
    5. മര്യാദ
    6. ഉപായം
    7. തോട്
    8. കസ്തൂരി
    9. (ഗ്രഹ) ഗതി
    10. രീതി, വഴക്കം
    11. മുറിവിൻറെ പാട്
    12. മാർഗശീർഷം (മാർകഴിമാസം)
    13. മതം (പ്ര.) മാർഗം കൂടുക = മാർക്കംകൂടുക. മാർഗംകളി = സുറിയാനിക്കാരുടെയിടയിൽ കല്യാണത്തിനും മറ്റും നടത്തിയിരുന്ന ഒരു ചടങ്ങ്. മാർഗംചെയ്യുക = സുന്നത്തുചെയ്യുക
  4. അപാം മാർഗം

    1. നാ.
    2. വലിയകടലാടി
    3. ഗദാപ്രയോഗത്തിൽ ഒരുവിധം
  5. മിറുക്കം

    1. നാ.
    2. പരിഭ്രമം
    3. ഭയപ്പാട്
    4. ദുഃഖം
  6. മുറുക്കം

    1. നാ.
    2. നിർബന്ധം
    3. അമർത്തൽ
    4. അത്യാവശ്യം
    5. ഇറുക്കം (കെട്ടിനും മറ്റും ഉണ്ടാകുന്ന ഉറപ്പ്)
  7. അഘോരപഥം -മാർഗം

    1. നാ.
    2. ഒരു ശൈവവിഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക