1. മുക്കുക

    1. ക്രി.
    2. വെള്ളത്തിലോ മറ്റേതെങ്കിലും ദ്രാവകത്തിലോ താഴ്ത്തുക
    3. പ്രയാസമുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ഒരുതരം ശബ്ദം പുറപ്പെടുവിക്കുക
    4. വായു കീഴ്പ്പോട്ട് അമർത്തിവിടുക
    5. കിണറ്റിൽ നിന്നും മറ്റും വെള്ളം കോരുക
    6. സ്വർണവും മറ്റും പൂശുക
    7. ചായം തേക്കുക
    8. തിളച്ച നെയ്യിലും മറ്റും വിരൽ മുക്കി സത്യം ചെയ്യുക. (പ്ര.) മുക്കിമൂളി, മുക്കിയും മൂളിയും = വളരെ ക്ലേശിച്ച്. മുക്കിത്തെളിക്കുക = തിളച്ച എണ്ണയിൽ കൈ മുക്കി കള്ളം തെളിയിക്കുക. മുക്കിത്തിന്നുക = ചോറോ മറ്റോ കറിയുടെ ചാറിൽ തൊട്ട് തിന്നുക. "മുക്കിച്ചുമന്നാൽ നക്കിത്തിന്നാം" (പഴ.)
  2. മൂക്കുക

    1. ക്രി.
    2. വളരുക
    3. വിളയുക (പാകമാകുക)
    4. ഉലരുക
    5. പുളിച്ചുപൊങ്ങുക
    6. കടുക്കുക
    7. അഹംഭാവം നടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക