1. മുക്ക്1

    1. നാ.
    2. കോണ്, മൂല
    3. അഗ്രം
    4. മുടുക്ക്
    5. മൊക്കളം, വള്ളത്തിൻറെ വശത്തു പങ്കായം പിടിപ്പിക്കുന്ന കുറ്റി
  2. മുക്ക്2

    1. നാ.
    2. പ്രയാസം
    3. ഭാരമുയർത്തുമ്പോഴും മറ്റും മാംസപേശികൾ ഉറപ്പിക്കുമ്പോൾ പുറപ്പെടുന്ന ശബ്ദം
    4. ചായവും മറ്റും മുക്കൽ
    5. കൈമുക്ക്
    6. സുഷിരവാദ്യങ്ങളിൽ ഒന്ന്
  3. മൂക്ക്

    1. നാ.
    2. നാസിക, പഞ്ചേന്ദ്രിയങ്ങളിൽ ഒന്ന്, ശ്വസിക്കാനും ഗന്ധം അറിയാനുമുള്ള അവയവം
    3. മൂകുപോലെയുള്ള വസ്തു (വെറ്റിലയുടെ മൂക്ക്)
    4. ചൂളയുടെ ദ്വാരം
    5. പക്ഷിയുടെ ചുണ്ട്. മൂക്കറുക്കുക = 1. മൂക്കുമുറിക്കുക
    6. അപമാനിക്കുക. മൂക്കുകുത്തുക = 1. ആഭരണമിടാനായി മൂക്കുതുളയ്ക്കുക
    7. കമിഴ്ന്നു വീഴുക. മൂക്കുപിടിച്ചിരിക്കുക = ജപിക്കുക. "മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക