-
മൂട്ടുക
- ക്രി.
-
തയ്ക്കുക, തുന്നുക
-
ഊതിവീർപ്പിക്കുക
-
ഏഷണിപറഞ്ഞു വഴക്കുകൂട്ടുക
-
മുട്ടുക
- ക്രി.
-
മടങ്ങുക
-
പ്രയാസപ്പെടുക
-
കൂട്ടിയിടിക്കുക, ഒന്നു മറ്റൊന്നിൽ തട്ടുക
-
തടസ്സപ്പെടുക, ഗതിമുടങ്ങുക, പ്രവർത്തിക്കാതാകുക. ഉദാഃ ശ്വാസം മുട്ടുക, ഉത്തരം മുട്ടുക, മൂത്രം മുട്ടുക
-
വിഷമമോ ദാരിദ്യ്രമോ അനുഭവപ്പെടുക. ഉദാഃ പണത്തിനു മുട്ടുക, ആഹാരം മുട്ടുക
-
എത്തിത്തൊടുക
-
തൊട്ടിരിക്കുക
-
ഒന്ന് മറ്റൊന്നിൽ തട്ടുക
-
മണിയടിക്കുക (മണിമുട്ടുക). "മുട്ടിയപക്ഷം വൈക്കോൽ" (പഴ.)