-
ഉപരോധം, -രോധനം
- തടസ്സം, തടങ്ങൽ
- സംയമനം, നിയന്ത്രണം
- ശത്രുവിനെ വളഞ്ഞു വെളിയിൽ പോകാതെ തടയൽ, കോട്ടയെ വളയൽ
- എതിർപ്പ്
- ഉപദ്രവം, ശല്യം, പീഡ
-
കന്യകാമണി, -രത്നം
- കന്യകകളിൽ രത്നമായിട്ടുള്ളവൾ, ഉത്തമകന്യക
- ഒരു സംസ്കൃതവർണവൃത്തം
-
രത്നം
- വിലപിടിപ്പുള്ള കല്ല് അഥവാ മുത്ത്
- അതിവിശിഷ്ടവും അമൂല്യവുമായ വസ്തു
-
രദനം
- മുറിക്കൽ
- പല്ല്
- ചൊടി
-
രാധനം
- സമ്പാദനം
- പ്രീതിപ്പെടുത്തൽ, പ്രസാദിപ്പിക്കൽ, അനുനയിക്കൽ
- രഞ്ജന
- കാര്യസാധ്യത്തിനുള്ള ഉപാധി
-
രുദനം
- രുദിതം, (കരച്ചിൽ)
-
രോദനം
- കണ്ണുനീർ
- കരച്ചിൽ, വിലാപം
-
രോധനം
- അടച്ചുപൂട്ടൽ
- തടഞ്ഞുവയ്ക്കൽ
- തടഞ്ഞു നിർത്തൽ, നിരോധിക്കൽ
-
സം രോധ(ന)ം
- വിലങ്ങ്
- ഉപരോധം
- പൂർണമായ നിരോധനം
- പ്രതിരോധം