-
അംഗിരൻ, -രസ്, അംഗിര
- അഗ്നി
- പല ഋഗ്വേദമന്ത്രങ്ങളുടെയും ദ്രഷ്ടാവായ ഒരു ഋഷി
- ബൃഹസ്പതി
- ബൃഹസ്പതിചക്രത്തിൽ പെട്ട അറുപതു വർഷങ്ങളിൽ ആറാമത്തേത്
-
ഋഷി
- ചന്ദ്രൻ
- രശ്മി
- വേദം
- വേദമന്ത്രങ്ങളുടെ കർത്താവ് അഥവാ ദ്രഷ്ടാവ്, സാക്ഷാത്കാരം സിദ്ധിച്ച കവി അല്ലെങ്കിൽ താപസൻ
- ഋഷിപ്രാക്തമായ മന്ത്രം
-
ഋഷു
- സൂര്യരശ്മി
- തീജ്വാല, തീക്കൊള്ളി
- ഋഷി
- ശക്തിയുള്ള
- ജ്ഞാനമുള്ള, ബുദ്ധിവൈഭവമുള്ള
- നിരന്തരം ചരിക്കുന്ന, അടുത്തുവരുന്ന
-
രാസ
- രസ സംബന്ധിയായ, രസമെന്ന ധാതുദ്രവ്യത്തെ സംബന്ധിച്ച
- ശ്രീകൃഷ്ണൻറെ രാസലീലയെ സംബന്ധിച്ച
- രസതന്ത്രപരമായ പ്രക്രീയകളോടു ബന്ധപ്പെട്ട
-
രാശി
- രാശിചക്രം
- കൂമ്പാരം
- കൂട്ടം, സമൂഹം
- ഗണിത ചിഹ്നങ്ങളാൽ സൂചിപ്പിക്കപ്പെടുന്ന സംഖ്യ
- (ജ്യോ.) രാശിചക്രത്തിൻറെ വിഭാഗങ്ങളിൽ ഒന്ന്
-
രിഷ
- നശിപ്പിക്കുന്ന
- ഉപദ്രവിക്കുന്ന, പീഡിപ്പിക്കുന്ന
-
രുശ
- രുഷ, കോപം
-
രുഷ
- കോപം
-
രുഷാ
- കോപത്തോടെ
-
രുഷി
- ഋഷി