-
അനേഡൻ, -ളൻ
- മൂഢൻ
-
കങ്കാളി, -ളിനി
- കങ്കാളൻറെ (ശിവൻറെ) സ്ത്രീ, പാർവതി
-
കാക്കാലൻ, ളൻ
- കുറവ വർഗത്തിൽപ്പെട്ട ഒരു ജാതി, കാക്കക്കുറവൻ. (സ്ത്രീ.) കാക്കാത്തി, കാക്കാലിച്ചി, കാക്കാലത്തി, കാക്കാരത്തി, കാക്കാരിശ്ശി. (പ്ര.) കാക്കാലന്തൊട്ട പാമ്പിനെപ്പോലെ, കാക്കാൻറെകയ്യിലെ കുരങ്ങിനെപ്പോലെ, കാക്കാർകളി, കാക്കാരിശ്ശി കളി, -നാടകം = കേരളത്തിലെ പ്രാചീന നാടോടിനാടകങ്ങളിലൊന്ന്
-
കാതലൻ, -ലാൻ
- ഭർത്താവ്
- സ്നേഹമുള്ളവൻ, കാമുകൻ
- മകൻ. (സ്ത്രീ.) കാതലി
-
കാരാൾ, -ളൻ
- കൃഷിക്കാരൻ
- പാരമ്പര്യമായി ക്ഷേത്രത്തിൽ പ്രവൃത്തിയെടുക്കുന്നവൻ
-
പിണയാൾ, -ളൻ
- ജാമ്യക്കാരൻ
- പകരക്കാരൻ
-
മൈനാലൻ, -ളൻ
- മുക്കുവൻ
-
ലൻ
- ദേവരാജാവ്
-
ലീന
- പറ്റിച്ചേർന്ന
- ലയിച്ച
-
ലൂന
- തുളയ്ക്കപ്പെട്ട
- നശിപ്പിക്കപ്പെട്ട
- ഛേദിക്കപ്പെട്ട