1. വക്രിത

    1. വി.
    2. വക്രമാക്കപ്പെട്ട, വളയ്ക്കപ്പെട്ട, വളഞ്ഞ
  2. വക്രത

    1. നാ.
    2. വളഞ്ഞ അവസ്ഥ, വളവ്
    3. കുടിലത, നേരില്ലായ്മ
  3. വികൃത

    1. വി.
    2. വികാരമുള്ള, മാറ്റത്തിനു വിധേയമായ
    3. രൂപഭേദംവന്ന
    4. ബീഭത്സമായ
    5. വിരൂപമാക്കപ്പെട്ട
    6. രോഗപീഡിതമായ
    7. അംഗഭംഗംനേരിട്ട
  4. വികൃതി1

    1. നാ.
    2. മദ്യം
    3. പേടി
    4. ഒരു ഛന്ദസ്സ്
    5. രോഗം
    6. ദുർബുദ്ധി
    7. മരണലക്ഷണം
    8. അശുഭം
    9. രൂപത്തിൻറെയോ സ്വഭാവത്തിൻറെയോ മാറ്റം
    10. അസ്വാഭാവികത
    11. വിലക്ഷണത
    12. പ്രഭവാദിവർഷങ്ങളിൽ ഇരുപത്തിനാലാമത്തേത്
    13. യദൃച്ഛാസംഭവം
  5. വികൃതി2

    1. നാ.
    2. കുസൃതി, കുട്ടികളുടെയും മറ്റും അനാശാസ്യമായ പ്രവൃത്തി
  6. വിക്രീത

    1. വി.
    2. വിക്രയംചെയ്യപ്പെട്ട
  7. ഖണ്ഡവികാരം, -വികൃതി

    1. നാ.
    2. പഞ്ചസാര
    3. നീർക്കണ്ടിശർക്കര
  8. വൈകൃത

    1. വി.
    2. മാറ്റംവന്ന
    3. മാറ്റം വരുത്തപ്പെട്ട
  9. വികാരിത

    1. വി.
    2. ദുഷിപ്പിക്കപ്പെട്ട
    3. മാറ്റംവരുത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക