1. വയന

    1. നാ.
    2. സുഗന്ധമുള്ള ഒരുതരം മരം, എടന (വഴന)
  2. വയൻ

    1. നാ.
    2. വയറുള്ളവൻ, അധികം ഭക്ഷിക്കുന്നവൻ
  3. വായന

    1. നാ.
    2. വരമൊഴിനോക്കി മനസ്സിൽ ചൊല്ലുകയോ പുറമേ കേൾക്കത്തക്കവണ്ണം ഉച്ചരിക്കുകയോ ചെയ്യൽ
    3. വീണമുതലായ വാദ്യങ്ങൾ ശബ്ദിപ്പിക്കൽ
  4. വിയാൻ

    1. നാ.
    2. കുയിൽ
  5. വിയോനി

    1. നാ.
    2. വിലക്ഷണമായ യോനി, രോഗാദിദൂഷിതമായ യോനി
    3. ദുഷ്ടമായ ജനനം, വിവിധമായ ജന്മം
    4. മൃഗങ്ങളുടെ ഗർഭപാത്രം (അഭോജ്യഭോജി, ഭ്രുണഹന്താവ്, ഗുരുതല്പഗൻ, അസത്യവാദി ഈ പാപികൾ വിയോനികളിൽ ജനിക്കുമെന്നു വിശ്വാസം)
  6. വെയ്യോൻ

    1. നാ.
    2. വെയ്യവൻ, സൂര്യൻ
  7. വൈയോൻ

    1. നാ.
    2. വൈയവൻ, സൂര്യൻ
  8. വയ്യോൻ

    1. നാ.
    2. സൂര്യൻ
  9. വിയൻ

    1. നാ.
    2. മാഹാത്മ്യം, പെരുമ
    3. അദ്ഭുതം, ആധിക്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക