-
അതിവിടം, -വിഷാ, -വിഷം
- അതിവിടയം, ഒരു ഔഷധം
-
വശം1
- വഴിയായി, പക്കൽ, മുഖേന
-
വശം2
- പാർശ്വം, ഒരു ദിക്കിലേക്കു തിരിഞ്ഞിരിക്കുന്ന ഭാഗം. ഉദാഃ മുൻവശം
-
വശം3
- ഇച്ഛ, ആഗ്രഹം
- സ്വാധീനത
- തന്റേടം
- അധികാരം, നിയന്ത്രണം
- ശേഷി
-
വിശം
- വിഷം
- താമരവളയം
-
വിഷം
- മനുഷ്യൻറെയോ മറ്റു ജീവികളുടെയോ മരണത്തിനു ഹേതുവാകുന്ന പദാർഥം
- കടുത്ത പക
-
വീശം
- അല്പം
- ഒരു നെല്ലിടയുടെ പതിനാറിലൊരംശം
-
വേശം
- അലങ്കാരം
- വേഷം
- കൂലി, ശമ്പളം
- പ്രവേശം, പ്രവേശനദ്വാരം
- ഭവനം, വേശ്യാഭവനം
-
വേഷം
- ആഭരണം
- അലങ്കാരം (വസ്ത്രാദികൾകൊണ്ടുണ്ടാക്കപ്പെട്ട ശോഭ)
- ആകപ്പാടെ പുറമെയുള്ള ആകൃതി