-
വധം
- കൊല
- നശിപ്പിക്കൽ
- ഗുണനം
- താഡനം
- പക്ഷവാതം
-
വാതം
- ഒരു രോഗം
- കാറ്റ്
- ശരീരത്തിലെ ത്രിദോഷങ്ങളിൽ ഒന്ന്
- വാതകം
-
വാദം
- വ്യാഖ്യാനം
- മറുപടി
- കേൾവി
- ചർച്ച
- സിദ്ധാന്തം
-
വിത്തം
- ജ്ഞാനം
- ഐശ്വര്യം
- അറിയപ്പെട്ടത്
- സമ്പത്ത്, ധനം
-
വിധം
- പ്രകാരം, മാതിരി. (പ്ര.) വിധം മാറുക = ഭാവം പകരുക
- വേതനം, ശമ്പളം (വിധിക്കപ്പെട്ടത് എന്നർഥം)
-
വീതം1
- തോതിൽ
- പങ്ക്
- അളവുമാനം
-
വീതം2
- ഒഴിഞ്ഞത്
- വിടപ്പെട്ടത്
-
വേദം
- യജ്ഞാംഗം
- വ്യാഖ്യാനം
- ദൈവവചനം, അപൗരുഷേയമായ അറിവ്, പലവിധമായ അറിവിനെ നൽകുന്നതും ഉച്ചാരണത്തിൽപ്പോലും മഹിമയേറിയതും പരിശുദ്ധവുമായ ആദ്യത്തെ ഹൈന്ദവസാഹിത്യം (ധാർമികഗ്രന്ഥം)
- മതം (മൂന്നാംവേദം = ക്രിസ്തുമതം, നാലാംവേദം = ഇസ്ലാം)
- ക്രിസ്ത്യാനികളുടെയും മറ്റും മതഗ്രന്ഥം
-
വേധം
- വ്രണം
- എതിർപ്പ്
- തുളയ്ക്കൽ. ഉദാഃ കർണവേധം
- യന്ത്രാപകരണങ്ങളാൽ നക്ഷത്രങ്ങളെയും മറ്റും നോക്കിക്കാണൽ