-
വയന
- സുഗന്ധമുള്ള ഒരുതരം മരം, എടന (വഴന)
-
വയൻ
- വയറുള്ളവൻ, അധികം ഭക്ഷിക്കുന്നവൻ
-
വയ്യോൻ
- സൂര്യൻ
-
വായന
- വരമൊഴിനോക്കി മനസ്സിൽ ചൊല്ലുകയോ പുറമേ കേൾക്കത്തക്കവണ്ണം ഉച്ചരിക്കുകയോ ചെയ്യൽ
- വീണമുതലായ വാദ്യങ്ങൾ ശബ്ദിപ്പിക്കൽ
-
വിയൻ
- മാഹാത്മ്യം, പെരുമ
- അദ്ഭുതം, ആധിക്യം
-
വിയാൻ
- കുയിൽ
-
വിയോനി
- വിലക്ഷണമായ യോനി, രോഗാദിദൂഷിതമായ യോനി
- ദുഷ്ടമായ ജനനം, വിവിധമായ ജന്മം
- മൃഗങ്ങളുടെ ഗർഭപാത്രം (അഭോജ്യഭോജി, ഭ്രുണഹന്താവ്, ഗുരുതല്പഗൻ, അസത്യവാദി ഈ പാപികൾ വിയോനികളിൽ ജനിക്കുമെന്നു വിശ്വാസം)
-
വെയ്യോൻ
- വെയ്യവൻ, സൂര്യൻ
-
വൈയോൻ
- വൈയവൻ, സൂര്യൻ