-
വരളി
- പരത്തി ഉണക്കിയ ചാണകം
-
വരൾ
- "വരളുക" എന്നതിൻറെ ധാതുരൂപം.
-
വരാളി
- ചന്ദ്രൻ
- ഒരു രാഗം, മുപ്പത്തിയൊൻപതാം മേളകർത്താവായ സാലാവരാളിയുടെ ജന്യം
-
വറൽ
- ഉണക്കമീൻ
- പൊരിച്ചകറി
- കടുകുവറുക്കൽ
-
വാരല
- കടന്നൽ
- അന്നപ്പേട
- പാത്ത
-
വാരൽ
- വാരിയെടുക്കൽ
- പരിഹസിക്കൽ
-
വാരള
- കടന്നൽ
- അന്നപ്പേട
- പാത്ത
-
വാറോല
- വാർന്നെടുത്ത ഓല
- കുറ്റാരോപണം പരസ്യമാക്കുന്നതിനുവേണ്ടി പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്ന ഓല അഥവാ കടലാസ്
- ക്ഷുദ്രലേഖനം
-
വിരൽ
- കൈകാലുകളുടെ അറ്റത്തുള്ള ശാഖ, അംഗുലി
- ഒരു അളവ് (12 വിരൽ = ഒരു വിതസ്തി)
-
വിരളി
- വിരളുന്ന സ്വഭാവം
- വിരളുന്ന പ്രകൃതക്കാരൻ
- വിരട്ടിയോടിക്കാനുള്ള കോലം