1. വേദി1

    1. വി.
    2. അറിയുന്ന
    1. നാ.
    2. പണ്ഡിതനായ ബ്രാഹ്മണൻ, ഗുരു, ബ്രഹ്മാവ്
  2. വേദി2

    1. നാ.
    2. സരസ്വതി
    3. മുദ്രമോതിരം
    4. ബലികഴിക്കാനുള്ള തറ
    5. (ഹോമകുണ്ഡത്തിനുചുറ്റും ഒതുക്കൊതുക്കായി ഉണ്ടാക്കുന്ന) ചെറുതിണ്ണ (ഹോമത്തിനായി കെട്ടിപ്പൊക്കിയിട്ടുള്ള) സ്ഥലം
    6. (അമ്പലത്തിൻറെയും മറ്റും നടുമുറ്റത്തിനുചുറ്റും സമചതുരമായുണ്ടാക്കി) അലങ്കരിച്ചിട്ടുള്ള തറ
  3. വേധി

    1. വി.
    2. തുളയ്ക്കുന്ന
  4. തത്ത്വവിത്ത്, -വേദി

    1. നാ.
    2. തത്ത്വജ്ഞൻ
    3. ശൈവൻ (അവിദ്യ, ആത്മാവ്, ശിവൻ എന്നീ മൂന്നു തത്ത്വങ്ങളാണ് ജഗത്തിനെ പ്രവർത്തിപ്പിക്കുന്നതെന്നു വാദിക്കുന്നവൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക